പ്ലസ് വണ്‍ വിദ്യാര്‍ഥി ഓടിച്ച എസ്.യു.വി ഇടിച്ച് സ്വിഗ്ഗി ജീവനക്കാരന് മരിച്ചു

ന്യൂഡല്‍ഹി: 17 കാരന് ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരനായ സ്വഗ്ഗി ജീവനക്കാരന് മരിച്ചു. സഹയാത്രികന് പരിക്കേറ്റു. ഡല്‍ഹിയിലെ ദേശ് ബന്ധു ഗുപ്ത റോഡിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. 1:20 ഓടെയാണ്ഗോ ലെ മാര്‍ക്കറ്റിലെ രാഹുല്‍ കുമാറാണ് കൊല്ലപ്പെട്ടത്. ബന്ധുവിനൊപ്പം സുഹൃത്തുക്കളെ കാണാനായി പോകുമ്ബോഴാണ് അപകടം നടന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ഥി ഓടിച്ചിരുന്ന എസ്.യു.വിയാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ചത്. സംഭവത്തില്‍ പ്രതിയായ കുട്ടിയെ അറസ്റ്റ് ചെയ്തു. അപകടം നടന്ന ഉടന്‍ കുട്ടിയും കാറിലുണ്ടായിരുന്ന സുഹൃത്തും ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.
പുലര്‍ച്ചെ 1:20 ഓടെയാണ് അപകടത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പൊലീസെത്തി പരിക്കേറ്റ രണ്ടുപേരെയും ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെയാണ് പരിക്കേറ്റ രാഹുല്‍ കുമാര്‍ മരിച്ചത്.
ഐപിസി 279, 337 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ആദ്യം കേസെടുത്തത്. തുടര്‍ന്ന് അന്വേഷണത്തിനിടെ ഗതാഗത വകുപ്പില്‍ നിന്ന് കാറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച പൊലീസ് ഉടമയുടെ വീട്ടിലെത്തി കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഐപിസി സെക്ഷന്‍ 304 എ വകുപ്പും കുട്ടിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഹോട്ടലില്‍ നിന്ന് അത്താഴം കഴിച്ച് മടങ്ങുകയായിരുന്നു പ്രതിയും സുഹൃത്തുമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട രാഹുലിന്റെ ബന്ധു പവന് കുമാറായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇയാള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. പ്രതിയുടെ പിതാവ് റിയല്‍ എസ്റ്റേറ്റ് വ്യവസായായിയാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ഇയാള്‍ അറസ്റ്റിലായതായും പൊലീസ് പറയുന്നു.

