KSDLIVENEWS

Real news for everyone

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക്, വാദം തുടരും

SHARE THIS ON

ദില്ലി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്ന് വാദം തുടരും സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമര്‍ശിച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്‍റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചു. കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും കൈക്കൊണ്ട നിലപാടുകള്‍ക്കെതിരാണ് കര്‍ണ്ണാടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് ചൂണ്ടിക്കാട്ടിയിരുന്നു. യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസനസമിതിയില്‍ എംഎല്‍എമാരെ ഉള്‍പ്പെടുത്തിയ
സര്‍ക്കാര്‍ ഉത്തരവിനെയും ഹര്‍ജിക്കാര്‍ എതിര്‍ത്തിരുന്നു.

ഗ്യാന്‍വാപി മസ്ജിദിന്‍റെ അവകാശവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കോടതി വിധി ഇന്ന്.

ഗ്യാന്‍വാപി മസ്‍ജിദിന്‍റെ അവകാശവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കോടതി വിധി ഇന്ന്. വാരണാസി ജില്ലാ കോടതിയാണ് വിധി പറയുക. ഗ്യാന്‍വാപി മസ്‍ജിദ് ഇരിക്കുന്ന സ്ഥലത്തിന്‍റെ അവകാശം അമ്ബലത്തിലാണെന്ന നിലപാടിനെതിരെ മസ്ജിദ് കമ്മിറ്റിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വാദം നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും കേസ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അതീവ സുരക്ഷയിലാണ് ഗ്യാന്‍വാപി കേസില്‍ വിധിപറയുന്നത്. കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളും പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കും.

പൗരത്വ നിയമ ഭേദഗതി ബില്ലിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കും

പൗരത്വ നിയമ ഭേദഗതി ബില്ലിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. 200ലേറെ പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതിക്ക് മുന്നിലുണ്ട്. നിയമം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും, മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് കാരണമാകുമെന്നും കാണിച്ച്‌ മുസ്ലീം ലീഗും, കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും ഉള്‍പ്പടെയുള്ളവരാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. 2020 ജനുവരിയില്‍ കേസ് പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മറുപടി തേടിയിരുന്നു. അന്ന്
സമര്‍പ്പിച്ച 129 പേജുള്ള സത്യവാങ്മൂലത്തില്‍ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് പറഞ്ഞിട്ടുള്ളത്. പാര്‍ലമെന്‍റില്‍ പാസാക്കിയ നിയമം കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമല്ല എന്നും കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!