യൂറോപ്പിലേക്ക് പോയി ഇനിയെന്ത് പഠിക്കാനാണ്, ഗുണമൊന്നുമില്ല; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്

തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഎം ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സിപിഎമ്മിന്റെ ഭയപ്പാടാണ് നേതാക്കളുടെ പ്രതികരണങ്ങളിലൂടെ പുറത്തുവരുന്നത്. ജോഡോ യാത്ര മുന്നോട്ടുപോകുന്ന ഓരോ ദിവസവും പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം കൂടിവരികയാണ്. ഉജ്വല വരവേല്‍പ്പാണ് രാഹുല്‍ ഗാന്ധിക്കും പദയാത്രയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോയി ഇനിയെന്ത് പഠിക്കാനാണെന്ന് പരിഹസിച്ച അദ്ദേഹം സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി പരിതാപകരമാണെന്ന്ചൂണ്ടിക്കാട്ടി. കടമെടുത്ത് ഓവര്‍ ട്രാഫ്റ്റ് പരിധിയും കഴിഞ്ഞ് നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശ പര്യടനം കേരളത്തിന് ബാധ്യതയാകുന്നതല്ലാതെ ഗുണമൊന്നുമില്ല. പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്ബളം നല്കാന് ബാധ്യതയില്ലെന്ന് പറയുന്ന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് ഉലകം ചുറ്റാനിറങ്ങുന്നതെന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടാഴ്ചത്തെ വിദേശ സന്ദര്‍ശനത്തിന് പോകുന്നതിനെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് കെ സുധാകരന് ആവശ്യപ്പെട്ടിരുന്നു. ബിജെപിക്കുള്ള യഥാര്‍ത്ഥ ബദല്‍ രാഹുല്‍ ഗാന്ധിയാണ്. കേരളത്തിലും അധികാരം പോകുമോ എന്ന ഭയം കൊണ്ടാണ് സിപിഎം ജാഥയെ വിമര്‍ശിക്കുന്നതെന്നും സുധാകരന് പറഞ്ഞു.
അതേസമയം, ഭാരത് ജോഡോ യാത്രയെ സിപിഎം എതിര്‍ക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കി. കേരള സര്‍ക്കാരിനെയോ സിപിഎമ്മിനെയോ ശരിയല്ലാത്ത രീതിയില്‍ വിമര്‍ശിച്ചാല്‍ പ്രതികരണങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ കണ്ടെയ്നര്‍ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനും ഗോവിന്ദന് മറുപടി നല്കി.
ജോഡോ യാത്രയില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കിയെന്നും പാര്‍ട്ടി നിലപാട് വ്യക്തമാക്കിയാല്‍ ആ നിലപാടില്‍ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെതിരെ പോരാടാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് കേരള മുഖ്യമന്ത്രിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജയ്റാം രമേശ് വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ജയ്റാം രമേശിന്റെ ഉപദേശമാണ് രാഹുല്‍ സ്വീകരിക്കുന്നതെങ്കില്‍ യാത്ര വഴിതെറ്റുമെന്നും ബ്രിട്ടാസ് പറഞ്ഞു.

