KSDLIVENEWS

Real news for everyone

വിമാനമേറി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി ചീറ്റകള്‍; തുറന്നുവിട്ട് ക്യാമറയില്‍ പകര്‍ത്തി മോദി

SHARE THIS ON

ന്യൂഡല്‍ഹി: ഏഴുപത് വര്‍ഷത്തിന് ശേഷം വേഗരാജാവ് ഇന്ത്യന്‍ മണ്ണില്‍ കാല് കുത്തി. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളെ പിറന്നാല്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുനോ ദേശീയോദ്യാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് തുറന്നുവിട്ടു. തുറന്നുവിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയുമെടുത്തു. തെല്ലൊരു ഭയത്തോടെ ചീറ്റകള്‍ കൂട്ടില്‍ നിന്നിറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. മൂന്ന് ചീറ്റകളേയാണ് നരേന്ദ്രമോദി ആദ്യം തുറന്ന് വിട്ടത്. ബാക്കിയുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തുറന്ന് വിടുക.

വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വീണ്ടും ഇന്ത്യയിലെത്തുന്നത്. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശീയോദ്യാനത്തിലേക്കാണ് ചീറ്റകളെ എത്തിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്‍മാരാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!