KSDLIVENEWS

Real news for everyone

ഹിജാബ് വൈവിധ്യത്തിന്‍റെ ഭാഗമായി കണ്ടുകൂടേയെന്ന് കോടതി; ഇറാന്‍ പരാമര്‍ശവുമായി കര്‍ണാടക

SHARE THIS ON

ദില്ലി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായിഹര്‍ജികള്‍ ഉത്തവിനായി മാറ്റി. ഹിജാബ് വിലക്ക് കര്‍ണാടക ഹൈക്കോടതി ശരിവച്ചതിന് എതിരെയുള്ള ഹര്‍ജികളാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് പരിഗണിച്ച്‌ വാദം കേട്ടത്. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്‍റെ ഭാഗമായി കണ്ടുകൂടേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചു. ഹിജാബ് വിഷയമാക്കിയത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഇടപെടല്‍ കാരണമാണെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഇസ്ലാമിക രാജ്യമായ ഇറാനില്‍ പോലും ഹിജാബിനെതിരായ പ്രചാരണം തുടങ്ങിയിരിക്കുകയാണെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വാദിക്കുന്നത്. 2021 മുതല്‍ സ്കൂളുകളിലാരും ഹിജാബ് ധരിച്ചെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. 2022 ഫെബ്രുവരിയിലാണ് ഹിജാബ് നിരോധന ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതനുസരിച്ച്‌ സ്കൂളുകളിലും കോളേജുകളിലും ഹിജാബോ മറ്റ് ശിരോവസ്ത്രങ്ങളോ ധരിക്കാന്‍ പാടില്ല.

രാജസ്ഥാനിലെ വേഷവിതാനം സംബന്ധിച്ചും ജെഡിഎസ് നേതാവ് പരാമര്‍ശിച്ചു. “രാജസ്ഥാനിലെ സ്ത്രീകള്‍ അവരുടെ മുഖം പുറത്തുകാണിക്കാറില്ല. സാരിത്തലപ്പുകൊണ്ട് അങ്ങനെയാണ് അവര്‍ മുഖവും തലയും മറയ്ക്കാറുള്ളത്. അത് നിരോധിക്കാന്‍ പറ്റുമോ? അത് മുസ്ലീം രീതിയാണെന്ന് പറയാന്‍ പറ്റുമോ? ഹിജാബും സാരിത്തലപ്പും ഭാഷയില്‍ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. രണ്ടും നിര്‍വ്വഹിക്കുന്ന ധര്‍മ്മം ഒന്നാണ്.” സി എം ഇബ്രാഹിം പറഞ്ഞു.

ഹിജാബ് മുസ്ലീംകളുടെ വ്യക്തിത്വത്തെ തെളിയിക്കുന്ന ഒന്നാണെന്നാണ് നിരോധനത്തെ എതിര്‍ക്കുന്നവര്‍ കോടതിയില്‍ വാദിക്കുന്നത്. ന്യൂനപക്ഷത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനുള്ള, കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്രമങ്ങളില്‍ ഒന്നു മാത്രമാണ് ഹിജാബ് നിരോധനമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ കോടതിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!