KSDLIVENEWS

Real news for everyone

സിദ്ദീഖ് കാപ്പന്റെ മോചനം നീളുന്നു; ഇഡി കേസിലെ ജാമ്യ ഹരജി വീണ്ടും മാറ്റി; ഈ മാസം 29ന് പരിഗണിക്കും

SHARE THIS ON

ലഖ്‌നോ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസിലെ ജാമ്യാപേക്ഷ ഈ മാസം 29ലേക്ക് മാറ്റി. ലഖ്‌നോ ജില്ലാ കോടതിയാണ് ഹരജി പരിഗണിക്കുന്നത്. യു.എ.പി.എ കേസില്‍ സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കാപ്പന് ജയില്‍ മോചിതനാകാന്‍ സാധിച്ചിരുന്നില്ല.

ഇ.ഡി കേസ് കഴിഞ്ഞ 19ന് കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍നിന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ രാജു കേസില്‍ ഹാജരാകണമെന്ന ഇ.ഡിയുടെ ആവശ്യത്തെ തുടര്‍ന്നാണ് മാറ്റുകയായിരുന്നു. പിന്നാലെ ഏറ്റവും അടുത്ത ദിവസം തന്നെ പരിഗണിക്കണമെന്നും കേസ് അവസാനിപ്പിക്കണമെന്നും സിദ്ദീഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് തീരുമാനിച്ചത്.

45,000 രൂപ അക്കൗണ്ടില്‍ വന്നതുമായി ബന്ധപ്പെട്ടാണ് സിദ്ദീഖിനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ഹാഥറസിലേക്ക് സിദ്ദീഖ് സഞ്ചരിച്ച കാര്‍ ഡ്രൈവര്‍ മുഹമ്മദ് ആലത്തിന് യു.എ.പി.എ കേസില്‍ അലഹബാദ് ഹൈക്കോടതി ആഴ്ച മുമ്ബ് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇ.ഡി കേസ് നിലനില്‍ക്കുന്നതിനാല്‍ ഇദ്ദേഹത്തിനും ഇതുവരെ ജയില്‍ മോചിതനാകാനായിട്ടില്ല.

ഹാത്രസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലിസ് അറസ്റ്റ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!