KSDLIVENEWS

Real news for everyone

രാജസ്ഥാനില്‍ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍; സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകില്ലെന്ന് റിപ്പോര്‍ട്ട്

SHARE THIS ON

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം. അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും ഗെഹലോട്ട് പക്ഷത്തെ എംഎല്‍എമാരെ കണ്ട് അഭിപ്രായം തേടും. ശേഷം വിവരങ്ങള്‍ സോണിയ ഗാന്ധിയെ അറിയിക്കും. പിന്നിട് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. ഗെഹലോട്ടിനെ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കണം, അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് എംഎല്‍എമാരുടെ ആവശ്യം.

അതേസമയം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തില്‍നിന്ന് ഹൈക്കമാന്‍ഡ് പിന്‍മാറിയതായാണ് സൂചന. എംഎല്‍എമാര്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ അത് പരിഗണിക്കാതെ മുന്നോട്ടുപോയാല്‍ രാജസ്ഥാനിലും പഞ്ചാബ് ആവര്‍ത്തിക്കുമോ എന്ന ഭയം ദേശീയ നേതൃത്വത്തിനുണ്ട്. പഞ്ചാബില്‍ അമരീന്ദര്‍ സിങ്-സിദ്ദു പോരില്‍ ഹൈക്കമാന്‍ഡ് സ്വീകരിച്ച നിലപാടാണ് സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടാന്‍ കാരണമെന്ന വിമര്‍ശനം ശക്തമാണ്.

ചര്‍ച്ചകള്‍ക്കായി ഇന്ന് ഗെഹലോട്ടിനെയും സച്ചിനേയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് സൂചന. അതിന് ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!