KSDLIVENEWS

Real news for everyone

ഉയിഗൂര്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് യുഎന്നില്‍ ചൈനക്കെതിരെ പ്രമേയം; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ

SHARE THIS ON

ദില്ലി: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുവെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആരോപണം. 19 രാജ്യങ്ങള്‍ എതിര്‍ത്തും 17 രാജ്യങ്ങള്‍ അനുകൂലിച്ചും വോട്ട് ചെയ്തതോടെ പ്രമേയം തള്ളി. കൗണ്‍സിലിന്റെ 16 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരു പ്രമേയം തള്ളിപ്പോകുന്നത്. 47 അംഗ സമിതിയില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളാണ് വിട്ടുന്നത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച്‌ ഒരു രാജ്യത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് സഹായകരമല്ലെന്ന രാജ്യത്തിന്റെ മുന്‍നിലപാട് അനുസരിച്ചാണ് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ക്രിയാത്മകമായ ചര്‍ച്ചകളെയാണ് ഇന്ത്യ അനുകൂലിക്കുന്നത്. ചൈനക്കെതിരെ ചര്‍ച്ച നടത്താന്‍ അംഗരാജ്യങ്ങള്‍ പിന്തുണക്കുമെന്ന ആത്മവിശ്വാസത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍, വികസ്വര രാജ്യങ്ങളെ ലക്ഷ്യം വെക്കാനുള്ള നീക്കമായിട്ടാണ് മിക്ക രാജ്യങ്ങളും പ്രമേയത്തെ വിലയിരുത്തിയത്. ഇന്ന് ചൈനയെ ആണെങ്കില്‍ നാളെ മറ്റ് വികസ്വര രാജ്യങ്ങളെയും ലക്ഷ്യം വെക്കാമെന്നും പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയെ ഒറ്റപ്പെടുത്തുകയാണെന്നും ചൈനീസ് അംബാസഡര്‍ ചെന്‍ സൂ ആരോപിച്ചു.

എന്നാല്‍ ഉയിഗൂര്‍ വിഭാഗത്തിനെതിരെ ചൈന കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണത്തല്‍ ചൈനയ്ക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്താനും മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കാനും അവസരം നല്‍കുന്ന തരത്തില്‍ ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രമേയം അവതരിപ്പിച്ചതെന്ന് യുഎസ് അംബാസഡര്‍ മിഷേല്‍ ടെയ്‌ലര്‍ പറഞ്ഞു. അംഗരാജ്യങ്ങളില്‍ ആര്‍ക്കും തികഞ്ഞ മനുഷ്യാവകാശ വിഷയത്തില്‍ ക്ലീന്‍ചിറ്റില്ലെന്നും ഒരു രാജ്യത്തെയും, എത്ര ശക്തമാണെങ്കിലും, കൗണ്‍സില്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കരുതെന്നും ഇവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!