പൂച്ചക്കാട് തെക്കുപുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു : രണ്ട് പേരുടെ നില ഗുരുതരം

പൂച്ചക്കാട് : ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു . രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു . പൂച്ചക്കാട് തെക്കുപുറത്ത അൻസാർ ( 22 ) ആണ് മരിച്ചത് . പരേതനായ ഹമീദ് – ഖദീജ ദമ്പതികളുടെ മകനാണ് . ബന്ധുവിന്റെ തട്ടുകടയിൽ ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകവേ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അൻസാർ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ അൻസാറിനെ ആദ്യം കാഞ്ഞങ്ങാട്ടെ മൻസൂർ ആശുപത്രിയിലെത്തിച്ചു . പരിക്ക് ഗുരുതരമായതിനാൽ മംഗ്ലൂരുവിലേക്ക് കൊണ്ട് പോകുന്ന വഴിമധ്യേയാണ് മരണം സംഭവിച്ചത് . അതേ സമയം മറ്റേ ബൈക്കിലുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലേക്ക് കൊണ്ട് പോയി . ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .