സുഹൃത്തായ യുവാവിനെ വിവാഹം ചെയ്ത് ഇരട്ടസഹോദരിമാർ; രൂക്ഷ വിമർശനം

മുംബൈ∙ സുഹൃത്തായ യുവാവിനെ വിവാഹം ചെയ്ത് ഐടി എൻജിനീയർമാരായ ഇരട്ടസഹോദരിമാർ. ഇവരുടെ വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മഹാരാഷ്ട്രയിലെ സോലപുർ ജില്ലയിലെ അക്ലുജ് ഗ്രാമത്തിലാണ് സംഭവം. അതിൽ എന്ന സുഹൃത്തിനെയാണ് ഇരട്ടസഹോദരിമാരായ പിങ്കിയും റിങ്കിയും വിവാഹം ചെയ്തത്. ഇരുവരും ഐഡന്റിക്കൽ ട്വിന്‍സ് ആണ്.
കുട്ടിക്കാലം ഒരുമിച്ച് വളർന്ന ഇവർക്ക്, പരസ്പരം പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പറയുന്നു. ഇരുവീട്ടുകാരും സമ്മതിച്ചതോടെ വിവാഹം നടക്കുകയായിരുന്നു.