KSDLIVENEWS

Real news for everyone

മോട്ടോര്‍ സൈക്കിളില്‍ എത്തി യുവതിയുടെ ബാഗ് തട്ടിപ്പറിച്ച്‌ കടന്നുകളഞ്ഞു; ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടി

SHARE THIS ON

തിരുവനന്തപുരം: വഴിയാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ച്‌ കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. കരമന കുഞ്ചാലുംമൂട് ശാസ്ത്രി നഗറില്‍ സുധീര്‍ഖാനെയാണ് (27) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പൂജപ്പുര മുടവന്‍മുഗള്‍ നേതാജി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണും പണവുമടങ്ങിയ ബാഗ് മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതി പിടിച്ചുപറിച്ചു കടന്ന് കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇയാളില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സുധീര്‍ഖാനെതിരെ മോഷണക്കേസുകളുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ വി അജിത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!