KSDLIVENEWS

Real news for everyone

സര്‍ക്കാര്‍ അനുമതിയില്ലാതെ ഫണ്ട് വകമാറ്റി; പോലീസ് മേധാവി കുരുക്കില്‍

SHARE THIS ON

തിരുവനന്തപുരം: പോലീസിലെ ഫണ്ട് വിനിയോഗത്തില്‍ ഗുരുതര ക്രമക്കേടും ധൂര്‍ത്തും ആരോപിച്ച് ആഭ്യന്തര വകുപ്പ്. സര്‍ക്കാര്‍ അനുമതിയില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് ലക്ഷങ്ങള്‍ ചെലവാക്കിയതാണ് വിവാദമായിരിക്കുന്നത്. വഴിവിട്ട ധനവിനിയോഗത്തിന്റെ ഉത്തരവാദിത്വം. ഡിജിപിയ്ക്കാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

സംസ്ഥാന പോലീസ് അക്കാദമിയിലെ പച്ചക്കറിത്തോട്ടത്തിന്റെ മതിലിന്റെ ഉയരം കൂട്ടുന്നതിനായി 24 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ നാല് ലക്ഷം രൂപ ബാക്കിവന്നു. ആ തുകയും നേരത്തെ മെസ്സ് ഹാള്‍ നവീകരണത്തിനായി അനുവദിച്ച തുകയില്‍ നിന്ന് ബാക്കിയായ നാല് ലക്ഷം രൂപയും ഉപയോഗിച്ച് പോലീസ് അക്കാദമിയില്‍ ആംഫി തീയറ്റര്‍ പണിയുന്നതിനുള്ള അനുമതി സംസ്ഥാന പോലീസ് മേധാവി സ്വമേധയാ നല്‍കി. ഇത് സര്‍ക്കാര്‍ അറിഞ്ഞില്ല. ഈ നിര്‍മാണത്തിന് ശേഷം ബാക്കിയായ ഒരു ലക്ഷത്തോളം രൂപ പോലീസ് അക്കാദമിയില്‍ തന്നെയുള്ള വെഹിക്കിള്‍ ഷെഡ്ഡിന്റെ നവീകരണത്തിനായി ഉപയോഗിക്കാനും പോലീസ് മേധാവി അനുമതി നല്‍കി. ഇതും സര്‍ക്കാര്‍ അറിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!