കോർപറേഷനിൽ ഏറ്റുമുട്ടി ബിജെപി-സിപിഎം കൗൺസിലർമാർ; 9 പേർക്ക് സസ്പെൻഷൻ

നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ബിജെപി, സിപിഎം കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. ബാനർ ഉയർത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയർ ആര്യാ രാജേന്ദ്രനെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു.
ബിജെപി കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ നേരിട്ട കൗൺസിലർമാർ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു. മേയർക്ക് സുരക്ഷയൊരുക്കി പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. കൗണ്‍സിൽ ഹാളിൽ 24 മണിക്കൂർ ഉപവാസം നടത്തുമെന്ന് ബിജെപി അറിയിച്ചു. കൗണ്‍സിൽ യോഗം അവസാനിച്ചു.

