KSDLIVENEWS

Real news for everyone

പെരിയ ഇരട്ടക്കൊല: പ്രതിഭാഗം വക്കാലത്ത് ഏറ്റെടുത്ത് മുൻ കോൺഗ്രസ് നേതാവ് ശ്രീധരൻ

SHARE THIS ON

കാസർകോട്∙ പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുൻ കോൺഗ്രസ് നേതാവ് സി.കെ.ശ്രീധരൻ. ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെ 9 പേർക്കായാണ് ശ്രീധരൻ കൊച്ചി സിബിഐ കോടതിയിൽ ഹാജരായത്. അടുത്തിടെ ശ്രീധരൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു.

ഫെബ്രുവരി രണ്ടിനാണു കൊച്ചി സിബിഐ കോടതിയിൽ വിചാരണ തുടങ്ങുക. 54 സാക്ഷികളുടെ വിസ്താരത്തിനുള്ള തീയതികളും മറ്റും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. എന്നാൽ പ്രതിഭാഗം സാക്ഷികളുടെ പട്ടിക നൽകിയിട്ടില്ല. വിചാരണകോടതി അറിയാതെ ഒന്നാംപ്രതി പീതാംബരന് ആയുർവേദ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് മാറ്റിയതു വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!