KSDLIVENEWS

Real news for everyone

എൻഡോസൾഫാൻ സഹായം സാങ്കേതിക കാര്യങ്ങളുടെ പേരിൽ നിരസിക്കരുത്: ഹൈക്കോടതി

SHARE THIS ON

എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സഹായങ്ങൾ അനുവദിക്കുന്നതിൽ കട്ട് ഓഫ് തീയതികൾ നിർണയിക്കുന്നതിലെ സാങ്കേതികത, അർഹമായവർക്കു സഹായം നിരസിക്കുന്നതിനു കാരണമാകരുതെന്ന് ഹൈക്കോടതി. കടം എഴുതിത്തള്ളാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതയായ കുട്ടിയുടെ കുടുംബം നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വി.ജി അരുണിന്റെ ഉത്തരവ്.

കുടുംബത്തിന്റെ രണ്ടു ബാങ്കുകളിലെ കടങ്ങളും എഴുതിത്തള്ളാൻ ഉടൻ നടപടികൾ സ്വീകരിക്കാനും സർക്കാരടക്കമുള്ള എതിർകക്ഷികളോട് കോടതി നിർദേശിച്ചു. 2011നു മുൻപു വരെയുള്ള ഹർജിക്കാരുടെ ബാങ്ക് വായ്പയുടെ നിശ്ചിത തുക എഴുതിത്തള്ളിരുന്നെങ്കിലും കട്ട് ഓഫ് തീയതിയുടെ സാങ്കേതികത പറഞ്ഞു ബാക്കി തുക ബാധ്യതയായി നിലനിർത്തിയത് ചോദ്യം ചെയ്തായിരുന്നു ഹർജി. തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്കുകൾ തുടർനടപടി നോട്ടിസുകൾ അയച്ചതിനെ തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!