KSDLIVENEWS

Real news for everyone

‘ഞാന്‍ വിരമിക്കുന്നില്ല’; ലോകകിരീടം നേടിയ ശേഷം വിശദീകരണവുമായി മെസി

SHARE THIS ON

ദോഹ: കരിയറിലാദ്യമായി അര്‍ജന്‍റീനക്കായി ലോകകിരീടം നേടിയ ശേഷം വിശദീകരണവുമായി സൂപ്പര്‍താരം മെസി. താന്‍ അര്‍ജന്‍റീനയുടെ ദേശീയ ടീമിനായി കളിക്കുന്നത് അവസാനിപ്പിക്കുന്നില്ലെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. മെയ്ല്‍ ഓണ്‍ലൈന്‍ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 35 കാരനായ മെസി അടുത്ത ലോകകപ്പില്‍ താനുണ്ടാകില്ലെന്ന് ഇക്കുറി പ്രഖ്യാപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് താന്‍ കളി നിര്‍ത്തുന്നതല്ലെന്നാണ് താരം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 2006, 2010, 2014, 2018 ലോകകപ്പുകളില്‍ താരം പങ്കെടുത്തെങ്കിലും നീലപ്പടക്ക് കിരീടം നേടാനായിരുന്നില്ല. ഒടുവില്‍ ഖത്തറില്‍ ആ സ്വപ്‌നം നേടുകയായിരുന്നു.


ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ലയണല്‍ മെസി നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് കിലിയന്‍ എംബാപ്പെക്കാണ് ലഭിച്ചത്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളാണ് താരം നേടിയത്. എന്നാല്‍ ഏഴു ഗോളാണ് അര്‍ജന്‍റീനന്‍ നായകന്‍ അടിച്ചത്. എന്‍സോ ഫെര്‍ണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ അര്‍ജന്‍റീനയുടെ വല കാത്ത എമിലിയാനോ മാര്‍ട്ടിനെസിനാണ്. ഫൈനലിന് മുമ്ബ് അഞ്ചു ഗോളുകളുമായി മെസിയും എംബാപ്പെയും ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തിലായിരുന്നു. എന്നാല്‍ ഫൈനലില്‍ ഹാട്രിക്കടിച്ച എംബാപ്പെ മെസിയെ മറികടക്കുകയായിരുന്നു. എന്നാല്‍ എംബാപ്പെയേക്കാള്‍ കൂടുതല്‍ അസിസ്റ്റ് മെസിയുടെ പേരിലാണുള്ളത്. ഗോളുകള്‍ സമനിലയിലായിരുന്നുവെങ്കില്‍ അവ പരിഗണിക്കുമായിരുന്നു.

60 വര്‍ഷത്തിന് ശേഷം തുടര്‍ച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങിയിരുന്നത്. എന്നാല്‍ അവരുടെ സ്വപ്‌നം പൂവണിഞ്ഞില്ല. അര്‍ജന്‍റീനയുടെ മൂന്നാം കിരീടമാണിത്. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ഇതിന് മുമ്ബ് ലോകകിരീടം നേടിയത്. 2014 ലോകകപ്പിലെ ഫൈനലില്‍ മെസ്സിയും സംഘവും ജര്‍മനിക്ക് മുമ്ബില്‍ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി.

അതേസമയം, ഈ ഫൈനലോടെ ഒന്നിലധികം ലോകകപ്പ് ഫൈനലുകളില്‍ ടീമിനെ എത്തിക്കുന്ന ആറാമത് കോച്ചായി ദിദിയര്‍ ദെഷാംപ്‌സ് മാറി. നേരത്തെ ടീമുകളെ ഒന്നിലധികം ഫൈനലുകളില്‍ എത്തിച്ച കോച്ചുമാരില്‍ ഒരാള്‍ക്ക് മാത്രമാണ് വിജയം നേടിക്കൊടുക്കാനായത്. ഇതിഹാസ താരമായ വിറ്റോറിയോ പോസ്സോയുടെ പരിശീലനത്തിലാണ് 1934, 1938 ലോകകപ്പുകളില്‍ ഇറ്റലി കിരീടം നേടിയത്. എന്നാല്‍ ദെഷാംപ്‌സിന് ഈ റെക്കോര്‍ഡില്‍ പേര് ചേര്‍ക്കാനായില്ല.

കിലിയന്‍ എംബാപ്പെ ഹാട്രിക്കും ലയണല്‍ മെസി ഇരട്ടഗോളും നേടി മുന്നില്‍ നിന്ന് നയിച്ചതോടെ മരണക്കളിയായ ഞായറാഴ്ച നടന്ന ഫൈനലില്‍ അര്‍ജന്‍റന വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയില്‍ പിരിഞ്ഞ ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടില്‍ നാലു അര്‍ജന്‍റീനന്‍ താരങ്ങള്‍ ഗോളടിച്ചപ്പോള്‍ ഫ്രഞ്ച് പടയില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോണ്‍സാലോ മോണ്ടിയേല്‍, ലിയനാര്‍ഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണല്‍ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാന്‍സ് നിരയില്‍ രണ്ടല്‍ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാല്‍ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടില്‍ കൂമാന്റെ കിക്ക് മാര്‍ട്ടിനെസ് തടുത്തപ്പോള്‍ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ തുടര്‍ കിരീടമെന്ന് ഫ്രാന്‍സിന്റെ സ്വപ്‌നം പൊലിഞ്ഞു.

Messi has announced that he will not stop playing for Argentina’s national team.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!