അഭിനന്ദനങ്ങള്‍ സഹോദരാ; മെസിയെ അഭിനന്ദിച്ച് നെയ്മര്‍

ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്‍റീനന്‍ നായകന്‍ ലയണല്‍ മെസിയെ അഭിന്ദന്ദിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍. ട്വിറ്ററില്‍ കപ്പില്‍ സ്പര്‍ശിക്കുന്ന മെസിയുടെ ഫോട്ടോയടക്കമാണ് നെയ്മര്‍ കുറിപ്പെഴുതിയത്. നെയ്മറടങ്ങുന്ന ബ്രസീല്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു. അന്ന് ഷൂട്ടൗട്ടില്‍ ബ്രസീല്‍ പുറത്തായെങ്കില്‍ ഇന്ന് ഷൂട്ടൗട്ടില്‍ അര്‍ജന്‍റീന വിജയിച്ചിരിക്കുകയാണ്.
കിലിയന്‍ എംബാപ്പെ ഹാട്രിക്കും ലയണല്‍ മെസി ഇരട്ടഗോളും നേടി മുന്നില്‍ നിന്ന് നയിച്ചതോടെ മരണക്കളിയായ ഞായറാഴ്ച നടന്ന ഫൈനലില്‍ അര്‍ജന്‍റന വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയില്‍ പിരിഞ്ഞ ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടില്‍ നാലു അര്‍ജന്‍റീനന്‍ താരങ്ങള്‍ ഗോളടിച്ചപ്പോള്‍ ഫ്രഞ്ച് പടയില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോണ്‍സാലോ മോണ്ടിയേല്‍, ലിയനാര്‍ഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണല്‍ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാന്‍സ് നിരയില്‍ രണ്ടല്‍ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാല്‍ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടില്‍ കൂമാന്റെ കിക്ക് മാര്‍ട്ടിനെസ് തടുത്തപ്പോള്‍ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ തുടര്‍ കിരീടമെന്ന് ഫ്രാന്‍സിന്റെ സ്വപ്‌നം പൊലിഞ്ഞു.
Brazilian superstar and PSG teammate Neymar congratulated Lionel Messi for winning the FIFA World Cup in Qatar

