KSDLIVENEWS

Real news for everyone

വടകരയിൽ അന്തര്‍സംസ്ഥാന കഞ്ചാവ് വില്പനക്കാരന്‍ പിടിയില്‍

SHARE THIS ON

വടകര : അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്തുകാരനെ വടകര പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാര്‍ഡും ചേര്‍ന്ന് പിടികൂടി.

വടകര മേപ്പയില്‍ സ്വദേശി കല്ലു നിറപ്പ റമ്ബത്ത് പ്രദീപ് (38) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും കഞ്ചാവും കണ്ടെത്തി. ഒറീസയില്‍ നിന്നും വിവാഹം കഴിച്ച പ്രദീപ് ഭാര്യ വീട്ടുകാരുടെ സഹായത്തോടെ സ്ഥിരമായി കേരളത്തിലേക്ക് കഞ്ചാവ് കടത്തി കൊണ്ട് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രതിയുടെ യാത്രാവിവരങ്ങളും മറ്റും ശേഖരിച്ചു ഡന്‍സാഫ് സ്‌ക്വാര്‍ഡ് മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. നേരത്തെ പ്രതിക്ക് ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ കഞ്ചാവ് കൈവശം വെച്ചതിനു,വടകര പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസുകളുമുണ്ട് . വടകര പൊലീസ് സ്റ്റേഷനിലെ എസ്.ഐ രവി.കെ.എം. റിനീഷ്, ശ്രീലേഷ്, അനീഷ് ഡന്‍സാഫ് സ്കോഡ് എസ്.ഐ മാരായ രാജീവ്‌ ബാബു, സുരേഷ്, എസ്.സി.പി.ഒ മാരായ ഷാജി വി.വി. ബിനീഷ് വി.സ, അനില്‍കുമാര്‍, ദീപക്, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!