KSDLIVENEWS

Real news for everyone

അമിതവേഗത്തിൽ വന്ന ബസ് സ്‌കൂട്ടറിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

SHARE THIS ON

കോഴിക്കോട്∙ ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. ഉച്ചയോടെ നഗരത്തിൽ മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം.

അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മക്കൾ: നിവേദ്യ (11), നീരവ് (5) (ഇരുവരും ചേവായൂർ ഭവൻസ് സ്‌കൂൾ വിദ്യാർഥികൾ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!