KSDLIVENEWS

Real news for everyone

ലോകകപ്പ് സംഘാടനത്തിലെ വിജയം; ഖത്തറിനെ അഭിനന്ദിച്ച്‌ സല്‍മാന്‍ രാജാവും കിരീടാവകാശിയും

SHARE THIS ON

ലോകകപ്പ് സംഘടിപ്പിക്കുന്നതില്‍ വിജയിച്ചതില്‍ ഖത്തറിനെ അഭിനന്ദിച്ച്‌ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും. ലോകകപ്പ് സംഘടിപ്പില്‍ തങ്ങളുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ഇനിയും ഖത്തറിന് നല്ല മുന്നേറ്റം തുടരട്ടെയെന്നും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും കഴിയട്ടെ എന്നും ഖത്തറിന് അയച്ച അനുമോദന സന്ദേശത്തില്‍ സൗദി ഭരണാധികാരികള്‍ പറഞ്ഞു.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഏറ്റവും ശ്രദ്ധേയമായി നടത്തി വിജയിപ്പിച്ചതിനാണ് ഖത്തറിനെയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അഭിനന്ദിച്ചത്. മധ്യപൗരസ്ത്യ മേഖലയിലേക്ക് ആദ്യമായെത്തിയ ലോകത്തെ ഏറ്റവും വലിയ കായിക മേള ചരിത്രത്തിലിന്നുവരെ നടന്നതില്‍ ഏറ്റവും മികച്ച നിലയില്‍ ഖത്തറിന് സംഘടിപ്പിക്കാനായതില്‍ ഞങ്ങളുടെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും സൗദി ഭരണാധികാരികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!