KSDLIVENEWS

Real news for everyone

സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം; ജയില്‍ മോചിതനാകും

SHARE THIS ON

ലക്നോ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചുമത്തിയ കേസിലും ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകും. എന്‍ഐഎ കേസില്‍ കാപ്പന് നേരത്തെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍, ഇഡി കേസില്‍ ജാമ്യം നീണ്ടുപോയതോടെയാണ് കാപ്പന്‍റെ മോചനവും വൈകിയത്. ഹാത്രസില്‍ ദളിത് ബാലിക കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ഥലത്തേക്ക് പോകും വഴിയാണ് കാപ്പന്‍ 2020 ഒക്ടോബര്‍ അഞ്ചിന് അറസ്റ്റിലായത്. കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരെയും യുഎപിഎ ചുമത്തി ജയിലിലടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!