KSDLIVENEWS

Real news for everyone

ഉത്സവാന്തരീക്ഷത്തിൽ ബസ് വെയിറ്റിംഗ് ഷെഡ് നാടിന് സമർപ്പിച്ചു

SHARE THIS ON

നെല്ലിക്കട്ട : എസ് വൈ എസ് നെല്ലിക്കട്ട യൂണിറ്റിന് കീഴിലുള്ള സാന്ത്വനം നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു. നാട്ടിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കളും സുന്നി പ്രാസ്ഥാനിക നേതൃത്വങ്ങളും അണിനിരന്ന ചടങ്ങിൽ ബദിയടുക്ക പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ശ്രീ വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നെല്ലിക്കട്ടയിലെ ആംബുലൻസ് സന്നദ്ധ സേവന രംഗത്ത് നിറസാന്നിധ്യമായ അബൂബക്കർ ചെന്നെടുക്കയെ ചടങ്ങിൽ ആദരിച്ചു. എസ് വൈ എസ് നെല്ലിക്കട്ട സർക്കിൾ പ്രസിഡന്റ് സയ്യിദ് ത്വ ൽഹത്ത് അൽ അഹ്ദൽ പ്രാർത്ഥന നടത്തി. എസ് വൈ എസ് നെല്ലിക്കട്ട യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ റഊഫ് അഹ്സനി അധ്യക്ഷത വഹിച്ചു. കെ.എം ഇബ്രാഹിം എൻ .എ അബ്ദുൽ ഖാദർ ഹനീഫ അൽ അമീൻ, ഹുസൈൻ ബേർക്ക, ഹർഷാദ് എതിർതോട്, അബൂബക്കർ ഗിരി, എ കെ സഖാഫി കന്യാന, അബൂബക്കർ സഹദി നെ നെക്രാജ്, ബഷീർ സഖാഫി കൊല്യം, സിദ്ദിഖ് ഹനീഫി,മുഹമ്മദ് അമാനി വെള്ളിഞ്ചം ,കബീർ ഹിമമി സഖാഫി, നസീർ അർടുക്ക്ക, ഷംസാദ് ഹിമമി,സമദ് ചെടേകാൽ, അൽത്താഫ് ഏണിയാടി, തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും ഫൈസൽ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.
ഒരു ലക്ഷത്തോളം രൂപ ചിലവിട്ടാണ് ചെർക്കള – കല്ലടുക്ക സംസ്ഥാന പാതയിൽ നെല്ലിക്കട്ട ഗുരുനഗറിൽ ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചത്. കുടിവെള്ളം, പത്ര വായന തുടങ്ങിയ സൗകര്യങ്ങളോടെ നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ സാന്ത്വനം സമിതിയുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആലേഖനം ചെയ്ത ബഹുവർണ്ണ പോസ്റ്ററും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!