KSDLIVENEWS

Real news for everyone

പുക കണ്ട് ഇറങ്ങിയോടി, പിന്നാലെ കത്തിനശിച്ച് കാർ; ചാരമായത് 10,000 രൂപയും രേഖകളും

SHARE THIS ON

മൂവാറ്റുപുഴ∙ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ സംഭവം. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് കത്തിനശിച്ചത്. വാഹനത്തിൽനിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാരായ മൂന്ന് പേരും പുറത്തേക്കിറങ്ങി. ഉടൻ തന്നെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. ആളപായമില്ല. വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന പതിനായിരം രൂപയും സ്ഥലമിടപാടുമായി ബന്ധപ്പെട്ട രേഖകളും കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!