അയല്‍വീട്ടിലെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 15 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും

തൃശൂര്‍: ഭാര്യവീട്ടില്‍ താമസിക്കുന്നതിനിടെ അയല്‍വീട്ടിലെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 15 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും. കാട്ടൂര്‍ സ്വദേശി നെടുപുരക്കല്‍ മുഹമ്മദ് ഇസ്മയിലിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ കോടതി ശിക്ഷിച്ചത്. ജില്ലാ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.
ചെന്താപിന്നിയിലുള്ള ഭാര്യവീട്ടില്‍ താമസിക്കുന്നതിനിടെ 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പന്ത്രണ്ടും പതിന്നാലും വയസുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. നാലു കുട്ടികളെ പ്രതി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു കുട്ടിയെ പീഡിപ്പിച്ച കേസിലെ ശിക്ഷാവിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്.
പ്രതി മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും കുട്ടികള്‍ വിചാരണയ്ക്കിടെ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ലിജി മധുവാണ് കോടതിയില്‍ ഹാജരായത്.
പതിനൊന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ കണ്ണൂരില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തുിരുന്നു പയ്യന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
– കാസര്‍ഗോഡ് പത്തൊമ്ബതുകാരിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ച കേസ്; ഇടനിലക്കാരിയായ യുവതി അറസ്റ്റില്‍
പീഡനത്തിന് ഇരയായ വിവരം കുട്ടി വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ഇതിനുശേഷം സുനീഷ് തായത്തുവയലിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തയത്.
ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്നാണ് പോലീസ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

