KSDLIVENEWS

Real news for everyone

മൂടല്‍മഞ്ഞ്: ഡല്‍ഹി വിമാനത്താവളത്തില്‍ നൂറോളം വിമാന സര്‍വീസുകള്‍ വൈകി

SHARE THIS ON

താറുമാറായി. മൂന്നുദിവസമായി തുടരുന്ന കനത്ത മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി എയര്‍പ്പോര്‍ട്ടില്‍ നിന്നും മാത്രം 100ഓളം സര്‍വീസുകളാണ് വൈകിയത്. ചില വിമാനങ്ങള്‍ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.

പുതുവര്‍ഷാഘോഷങ്ങളുടേയും ക്രിസ്മസ് അവധിക്കാലത്തിന്റേയും പശ്ചാത്തലത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്‌. ഇതിന് പുറമേയാണ് മൂടല്‍ മഞ്ഞിനെത്തുടര്‍ന്നുള്ള വിമാനങ്ങളുടെ വൈകല്‍. ഇത് യാത്രക്കാര്‍ക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.


മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച മറയുന്നതും ചില വിമാനകമ്പനികള്‍ സി.എ.ടി. മൂന്ന് വിഭാഗത്തിലെ ജീവനക്കാരെ വിന്യസിക്കാത്തതുമാണ് സര്‍വീസുകള്‍ തകരാറിലാകാന്‍ കാരണം. കാഴ്ചക്കുറവുള്ള സമയത്തും വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് സി.എ.ടി. മൂന്ന് ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!