മലപ്പുറത്ത് നടക്കുന്ന ദേശാഭിമാനി വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന ദേശാഭിമാനി വാര്‍ഷികാഘോഷത്തില്‍ ആശംസ അര്‍പ്പിക്കാനായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ എത്തിച്ചേര്‍ന്നു. നാലാം തൂണിന്റെ കാതലും പൂതലും എന്ന വിഷയത്തിലെ സിമ്ബോസിയത്തിനിടയിലാണ് എത്തിയത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.പി അനില്‍കുമാറും ഇന്നത്തെ സെമിനാറുകളിലൊന്നില്‍ പങ്കെടുത്തു.
അതേസമയം കുഞ്ഞാലികുട്ടി ഇന്നത്തെ പരിപാടികളിലൊന്നില്‍ പങ്കെടുക്കാന്‍ ശ്രമിക്കാമെന്ന് ഇന്നലെ സംഘടകരെ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
കെ ടി ജലീല്‍ കൂടി പങ്കെടുക്കുന്ന സിമ്ബോസിയത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അതിനു പകരം മറ്റൊരു വിഷയത്തിലെ സെമിനാറില്‍ പങ്കെടുക്കുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി അറിയിച്ചത്. പിന്നീട് വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി അതിലും വരാന്‍ പറ്റില്ലെന്ന് സംഘടകരെ അറിയിച്ചു.

