ബാങ്കോക്ക്-കൊല്‍ക്കത്ത വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും

കൊല്‍ക്കത്ത: രാജ്യാന്തര വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു പുറപ്പെട്ട തായ് സ്മൈല്‍ എയര്‍വേ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രണ്ടു യാത്രക്കാര്‍ തമ്മില്‍ ആദ്യം വാക്കുതര്‍ക്കത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീടു കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതിനു പിന്നാലെ ഇവരില്‍ ഒരാളുടെ സുഹൃത്തുക്കളും സംഘര്‍ഷത്തിന്റെ ഭാഗമാവുകയായിരുന്നു. എയര്‍ ഹോസ്റ്റസും മറ്റു യാത്രക്കാരും ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. . അതേസമയം, യാത്രക്കാര്‍ തമ്മിലുള്ള വാക്കേറ്റത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വിമാനത്തില്‍ പ്രശ്നങ്ങളുണ്ടാക്കി മറ്റു യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കിയ സംഭവത്തില്‍ ഇരുവരെയും നോ ഫ്ലൈ ലിസ്റ്റില്‍ പെടുത്തണമെന്ന് ട്വിറ്ററില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

