KSDLIVENEWS

Real news for everyone

വിമാനയാത്ര കുറയ്ക്കണം, ചെലവു ചുരുക്കണം: എഐസിസി സെക്രട്ടറിമാര്‍ക്കു നിര്‍ദ്ദേശം

SHARE THIS ON

ന്യൂഡൽഹി ∙ ചെലവ് ചുരുക്കലിന്റെ ഭാഗമായി വിമാനയാത്ര കുറയ്ക്കാന്‍ എഐസിസി സെക്രട്ടറിമാര്‍ക്കു നിര്‍ദ്ദേശം. മാസത്തില്‍ രണ്ടു തവണ മാത്രമേ വിമാന ടിക്കറ്റ് അനുവദിക്കൂ. 1,400 കി.മീ വരെ സഞ്ചരിക്കാനുള്ള ട്രെയിന്‍ ടിക്കറ്റിന്‍റെ പണം നല്‍കും. ഇതിനു മുകളിലുള്ള ദൂരത്തിന് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് എടുക്കാം. ജനറൽ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും എംപിമാരാണെങ്കിൽ പാർലമെന്റ് അംഗം എന്ന നിലയിലുള്ള സൗകര്യം ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

കന്റീൻ, സ്റ്റേഷനറി, വൈദ്യുതി, പത്രം, ഇന്ധനം തുടങ്ങിയ ചെലവുകളും കുറക്കാൻ നിർദേശിച്ചിട്ടുണ്ട്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് നിര്‍ദ്ദേശം. 2018ലെ ചെലവ് ചുരുക്കല്‍ തീരുമാനങ്ങളാണ് വീണ്ടും നിര്‍ദേശിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!