KSDLIVENEWS

Real news for everyone

മണ്ഡലം മാറി താമസിക്കുന്നവർക്ക് വിദൂരവോട്ട് വരുന്നു; ജനുവരി 16-ന് രാഷ്ട്രീയ പാർട്ടികളുമായി തിരഞ്ഞെടുപ്പുകമ്മിഷൻ ചർച്ച

SHARE THIS ON

ന്യൂഡൽഹി: സ്വന്തം നിയോജകമണ്ഡലത്തിൽ സമ്മതിദാനം വിനിയോഗിക്കാൻ സൗകര്യമില്ലാത്തവർക്ക് വിദൂരദേശങ്ങളിലിരുന്ന് വോട്ടുചെയ്യാനായി ‘റിമോട്ട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ’ (ആർ.വി.എം.) വരുന്നു.

തൊഴിൽ, പഠനം മറ്റുകാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്ത് താമസിക്കുന്നവർക്കും സംസ്ഥാനത്തിനകത്തുതന്നെ വേറൊരിടത്ത്് കഴിയുന്നവർക്കും അവിടെയിരുന്നുകൊണ്ടുതന്നെ സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാനാകുമെന്നതാണ് പ്രത്യേകത. പുതിയ വോട്ടിങ് യന്ത്രത്തിന്റെ മാതൃക തിരഞ്ഞെടുപ്പുകമ്മിഷൻ തയ്യാറാക്കി. പ്രവർത്തനം കാണിച്ചുകൊടുക്കാനും അനുബന്ധകാര്യങ്ങൾ ചർച്ചചെയ്യാനും കമ്മിഷൻ ജനുവരി 16-ന് രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചു.

ആഭ്യന്തര കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള റിമോട്ട് വോട്ടിങ് സൗകര്യം പ്രവാസികൾക്കുണ്ടാവില്ല. പ്രവാസിവോട്ട് വിഷയത്തിൽ ഇപ്പോഴും അന്തിമതീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!