KSDLIVENEWS

Real news for everyone

കൊല്ലം മയ്യനാട്ട് ഒന്നര വയസ്സുകാരനെ ഇരുപതോളം തെരുവുനായ്ക്കള്‍ ചേർന്ന് ആക്രമിച്ചു; ഗുരുതര പരിക്ക്

SHARE THIS ON

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതര പരിക്ക്. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുമ്പോഴാണ് കുട്ടിയുടെ നേര്‍ക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഈ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ ഇരുപതോളം തെരുവുനായകള്‍ ചേര്‍ന്ന് കുട്ടിയെ കടിച്ചുപറിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മരക്കഷണം ഉപയോഗിച്ച് തെരുവുനായകളെ അടിച്ചോടിച്ച് കുട്ടിയെ രക്ഷിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയില്‍ പേവിഷബാധയ്‌ക്കെതിരായ വാക്‌സിനടക്കമുള്ള ചികിത്സ കുട്ടിക്ക് നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!