KSDLIVENEWS

Real news for everyone

മലയാളികള്‍ യാത്രാ ബുദ്ധിമുട്ടില്‍, K റെയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യം- MV ഗോവിന്ദന്‍

SHARE THIS ON

തിരുവനന്തപുരം: മലയാളികള്‍ വലിയ യാത്രാബുദ്ധിമുട്ടിലാണെന്നും കേന്ദ്രം അനുമതി നല്‍കാത്തതിനാല്‍ കെ റെയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

‘കേരളത്തിന്റെ റെയില്‍വേ വികസനത്തിന്റെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കെ റെയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ലഭിക്കാത്തതിനാല്‍ പ്രസ്തുത സില്‍വര്‍ ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സര്‍ക്കാരും റെയില്‍വേയും നിരവധി വാഗ്ദാനങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നതാണ് അനുഭവം’ ഗോവിന്ദന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ജോലി ആവശ്യാര്‍ത്ഥവും മറ്റും കേരളത്തിന് പുറത്തു പോകുന്നതിനും തിരിച്ചു വരുന്നതിനും മലയാളികള്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റെയില്‍വേ അവതരിപ്പിക്കുന്ന ഒരു പദ്ധതിയും കേരളത്തിലേക്കെത്തുന്നില്ല എന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!