KSDLIVENEWS

Real news for everyone

പുതു വത്സരാഷം; ഒറ്റജങ്കാറില്‍ കടന്നത് പതിനായിരങ്ങള്‍; ഫോര്‍ട്ടുകൊച്ചിയിലെ ജനപ്രവാഹം; മതിയായ സുരക്ഷ ഉണ്ടായില്ലെന്ന് ആക്ഷേപം

SHARE THIS ON

തോപ്പുംപടി: പുതുവര്‍ഷം ആഘോഷിക്കാന്‍ ശനിയാഴ്ച രാത്രി ഫോര്‍ട്ട്‌കൊച്ചിയിലെത്തിയ ജനക്കൂട്ടത്തെ കണ്ട് അധികൃതര്‍ അമ്പരന്നു. സംഘാടകരുടെയും പോലീസിന്റെയുമൊക്കെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ജനത്തിന്റെ വലിയ ഒഴുക്കാണുണ്ടായത്. ഫോര്‍ട്ട്‌കൊച്ചി ഇതുവരെ കാണാത്ത ആള്‍ക്കൂട്ടമായിരുന്നു അത്. ഇത്ര വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിന് മതിയായ ഒരു സുരക്ഷാ സംവിധാനവും ഫോര്‍ട്ട്‌കൊച്ചിയിലുണ്ടായിരുന്നില്ല.

ശ്വാസംമുട്ടല്‍: ചികിത്സ തേടിയത് നിരവധി പേര്‍

ശനിയാഴ്ച അര്‍ധരാത്രി പപ്പാഞ്ഞി കത്തിക്കല്‍ ചടങ്ങ് കഴിഞ്ഞയുടനെ ജനങ്ങള്‍ മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ വലിയ തിരക്കാണുണ്ടായത്. പരേഡ് മൈതാനത്തുനിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്കുണ്ടായി. ശ്വാസംമുട്ടല്‍, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോടെ നൂറോളം പേരാണ് ആശുപത്രികളിലേക്ക് പോയത്. കൂടുതല്‍ ആളുകളെത്തിയത് ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിലാണ്. അവിടെ ആകെയുണ്ടായിരുന്നത് ഒരേ ഒരു ഡോക്ടര്‍ മാത്രം. രാത്രി ഇത്രയധികം ആളുകള്‍ ചികിത്സ തേടി എത്തുമെന്ന് ആശുപത്രി അധികൃതരും പ്രതീക്ഷിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!