KSDLIVENEWS

Real news for everyone

മുജാഹിദ് വേദിയില്‍ ലീഗ് നേതാക്കള്‍ സി.പി.എമ്മിന വിമര്‍ശിച്ചത് ശരിയായില്ല: മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം : മുജാഹിദ് വേദിയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സി.പി.എമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുവിഭാഗത്തിനുമാത്രമായി സംഘപരിവാറിനെ എതിര്‍ക്കാനാകില്ല. തീവ്രചിന്താഗതി സമുദായങ്ങള്‍ക്ക് ആപത്താണ്. ഓങ്ങി നില്‍ക്കുന്ന മഴുവിന് കീഴല്‍ കഴുത്ത് കാട്ടരുതെന്നും മതേതരകക്ഷികള്‍ ഒന്നിക്കണമെന്നും മുജാഹിദ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കുമ്പോഴാണ് വിമര്‍ശനം. പി.കെ.ബഷീര്‍, പി.കെ.ഫിറോസ് എന്നിവരാണ് സിപിഎമ്മിനെ വിമര്‍ശിച്ച് സമ്മേളനത്തില്‍ സംസാരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!