KSDLIVENEWS

Real news for everyone

രശ്മിയുടെ ജീവനെടുത്തത് 2 മാസം മുൻപ് ‘പൂട്ടിയ’ ഹോട്ടൽ; ഭക്ഷ്യസുരക്ഷാ നടപടികൾ പ്രഹസനം

SHARE THIS ON

കോട്ടയം∙ രണ്ടു മാസം മുൻപ് വ്യാപക പരാതി ഉണ്ടായതിനെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിയ ഹോട്ടലിൽ നിന്ന് വീണ്ടും ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ഭക്ഷ്യസുരക്ഷാ നടപടികൾ പ്രഹസനമായതായി ആക്ഷേപം. പലയിടത്തും പേരിനു മാത്രമാണ് പരിശോധന.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വീണ്ടും ഹോട്ടൽ തുറന്നു പ്രവർത്തിച്ചത് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നു. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ ഹോട്ടലുകളിൽ കർശന പരിശോധന വേണമെന്നു നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യം ഉയർന്നെങ്കിലും ഒരിടത്തു പോലും പരിശോധന ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!