KSDLIVENEWS

Real news for everyone

400 കെ.വി. ഉഡുപ്പി-കാസർകോട് വൈദ്യുതിലൈൻ; അടിയന്തരയോഗം വിളിക്കും

SHARE THIS ON

കാസർകോട് : 400 കെ.വി. ഉഡുപ്പി-കാസർകോട് വൈദ്യുതിലൈൻ കടന്നുപോകുന്ന പഞ്ചായത്തിലെ സ്ഥലമുടമകൾ, ജനപ്രതിനിധികൾ, സർക്കാർ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന അടിയന്തരയോഗം 28, 29, 30 തീയതികളിൽ ചേരാൻ തീരുമാനിച്ചു. കളക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ എം.എൽ.എ.മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, കർഷക പ്രതിനിധികൾ, കമ്പനി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വൈദ്യുതിലൈനുമായി ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കണം. ശനിയാഴ്ച കുമ്പഡാജെ പഞ്ചായത്തിൽ ഉച്ചയ്ക്ക് രണ്ടിനും എൻമകജെ പഞ്ചായത്തിൽ വൈകിട്ട് മൂന്നിനും കാറഡുക്ക പഞ്ചായത്തിൽ വൈകിട്ട് നാലിനും യോഗം ചേരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!