ഡി.കെ. ശിവകുമാറിന്റെ വീട്ടിലും ഓഫീസിലുമടക്കം 14 ഇടങ്ങളില്‍ സിബിഐ റെയ്ഡ്

ന്യൂഡൽഹി: കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 14 ഇടങ്ങളിലായി റെയ്ഡ്. സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സമെന്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ വെച്ചാണ് സിബിഐ ഡി.കെ. ശിവകുമാറിനെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്തത്.
ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ഡി.കെ. ശിവകുമാർ, സഹോദരൻ ഡി.കെ. സുരേഷ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്.
കർണാടകയിൽ ദൊഡ്ഡലഹള്ളി, കനകപുര, സദാശിവ നഗർ, ബെംഗളൂരു എന്നീവിടങ്ങളിലാണ് സിബിഐ റെയ്ഡ് പുരോഗമിക്കുന്നത്.

