KSDLIVENEWS

Real news for everyone

വയനാട്ടിൽ കടുവയെ ചത്തനിലയിൽ ആദ്യം കണ്ടയാൾ ജീവനൊടുക്കി; നിരന്തരം ചോദ്യംചെയ്യലെന്ന് ആരോപണം

SHARE THIS ON

കൽപറ്റ∙ വയനാട് അമ്പലവയലിൽ കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടയാൾ തൂങ്ങി മരിച്ച നിലയിൽ. അമ്പുകുത്തി നാല് സെന്റ് കോളനിയിലെ ചീര കർഷകനായ കുഴിവിള ഹരികുമാർ (56) ആണ് മരിച്ചത്. അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടതിനെ തുടർന്ന് വനംവകുപ്പ് ഹരികുമാറിനെ ഇടയ്ക്കിടയ്ക്ക് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

batheri
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബത്തേരിയിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു.

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബത്തേരിയിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു.

മേപ്പാടി റേഞ്ച് ഓഫിസിലേക്ക് പലതവണ ഹരികുമാറിനെ വിളിച്ചുവരുത്തിയിരുന്നു. ഇതേ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിക്കുന്നു. ഹരികുമാറിനെ കേസില്‍ കുടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും ഭര്‍ത്താവ് മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നും ഭാര്യ ഉഷ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!