KSDLIVENEWS

Real news for everyone

കര്‍ണാടകയിലെ ഐഎഎസ്-ഐപിഎസ് പോരില്‍ നടപടി; ഇരുവരെയും സ്ഥലം മാറ്റി

SHARE THIS ON

ബംഗളൂരു: കര്‍ണാടകയില്‍ ഡി രൂപ ഐപിഎസിനെയും രോഹിണി സിന്ധൂരി ഐഎഎസിനെയും സ്ഥലം മാറ്റി. മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് നടപടി. ഇരുവരെയും പരസ്യപ്രതികരണം നടത്തുന്നതില്‍ നിന്ന് ഇന്നലെ ചീഫ് സെക്രട്ടറി വിലക്കിയിരുന്നു. ഇരുവര്‍ക്കുമെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു. ഡി രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനീഷ് മൗദ്ഗിലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. നിലവില്‍ കരകൗശല വികസന കോര്‍പ്പറേഷന്റെ എംഡിയാണ് രൂപ. ദേവസ്വം കമ്മീഷണറാണ് രോഹിണി സിന്ധൂരി. അതേസമയം പുതിയ പോസ്റ്റിങ് എവിടയാണെന്ന് അറിയിച്ചിട്ടില്ല. നിലവില്‍ ഒരു സ്ഥാനവും ഇരുവര്‍ക്കും നല്‍കിയിട്ടില്ല. ഞായറാഴ്ച ഡി രൂപ രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്വന്തം നഗ്നചിത്രങ്ങള്‍ പുരുഷ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തതിലൂടെ രോഹിണി സിന്ധൂരി തന്റെ സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഡി രുപ പറഞ്ഞു. കഴിഞ്ഞ ദിവസം രോഹിണിക്കെതിരായ അഴിമതി ആരോപണങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. കൂടാതെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയതായും രൂപ അവകാശപ്പെട്ടിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!