സൗദി അറേബ്യയിൽ ഹൂതികളുടെ വ്യോമാക്രമണം

സൗദി അറേബ്യയില്‍ ഹൂതികളുടെ വ്യോമാക്രമണം പരാജയപ്പെടുത്തിയതായി അറബ് സഖ്യസേന അറിയിച്ചു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ യെമനില്‍ നിന്നെത്തിയതാണെന്നും സൗദിയിലെ നജ്റാനില്‍ അക്രമണം നടത്താനുള്ള ഹൂതികളുടെ പദ്ധതിയുടെ ഭാഗമായിരുന്നെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ജനവാസ മേഖലകളെയും സാധാരണക്കാരെയും ആക്രമിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് സഖ്യസേന ആരോപിച്ചു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുകയാണെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം എല്ലാ നടപടികളും സ്വീകരിക്കുമെന്നും സേന വ്യക്തമാക്കി

