സണ്‍റൈസേഴ്‌സിനെതിരേ തകര്‍പ്പന്‍ ബാറ്റിങ്; വിരാട് കോലിയെ പിന്നിലാക്കി സഞ്ജു

ഹൈദരാബാദ്: ഐപിഎല്‍ 16-ാം സീസണിന് തകര്‍പ്പന്‍ പ്രകടനത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സും ക്യാപ്റ്റന്‍ സഞ്ജു സാംസണും. 32 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 55 റണ്‍സെടുത്ത സഞ്ജുവായിരുന്നു രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഈ ഇന്നിങ്‌സോടെ ഐപിഎല്ലിലെ ഒരു അപൂര്‍വ നേട്ടവും താരം സ്വന്തമാക്കി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെതിരേ 700 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. സണ്‍റൈസേഴ്‌സിനെതിരേ 600 റണ്‍സ് നേടിയ ആദ്യ ബാറ്ററും സഞ്ജു തന്നെയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പിന്നിലാക്കിയാണ് സണ്‍റൈസേഴ്‌സിനെതിരായ സഞ്ജുവിന്റെ നേട്ടം. 725 റണ്‍സാണ് സണ്‍റൈസേഴ്‌സിനെതിരേ ഇപ്പോള്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. രണ്ടാമതുള്ള കോലിക്ക് 569 റണ്‍സാണുള്ളത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചറിയും സഞ്ജു ഹൈദരാബാദിനെതിരേ നേടിയിട്ടുണ്ട്