KSDLIVENEWS

Real news for everyone

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം വെര്‍നോണ്‍ ഫിലാന്‍ഡറുടെ സഹോദരന്‍ വെടിയേറ്റു മരിച്ചു

SHARE THIS ON

കേപ്ടൗൺ: മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം വെർനോൺ ഫിലാൻഡറുടെ ഇളയ സഹോദരൻ ടൈറോൺ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. കേപ്ടൗണിലെ റാവെൻസ്മീഡിൽ വെർനോൺ ഫിലാൻഡറുടെ വീടിന് തൊട്ടടുത്ത് ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അയൽക്കാരന് ഒരു ട്രോളിയിൽ വെള്ളമെത്തിക്കുന്നതിനിടെയാണ് ടൈറോണിന് വെടിയേറ്റതെന്ന് ആഫ്രിക്കൻ വാർത്താ ഏജൻസി (എ.എൻ.എ) റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലത്ത് ഇരുവരുടെയും അമ്മയായ ബോണിറ്റയും മറ്റൊരു കുടുംബാംഗവും ഉണ്ടായിരുന്നു.
അക്രമി ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് വെസ്റ്റേൺ കേപ് പോലീസ് വക്താവ് ക്യാപ്റ്റൻ എഫ്.സി വാൻ വിക്ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!