‘ആർസി ബുക്കുകൾ സ്മാർട് കാർഡുകളാക്കും; വേഗപരിധി വർധിപ്പിക്കും’

തിരുവനന്തപുരം∙ മേയ് മുതൽ ആർസി ബുക്കുകൾ കൂടി സ്മാർട് കാർഡുകളായി നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വാഹനങ്ങളുടെ പരമാവധി വേഗത സംബന്ധിച്ച നിയമങ്ങളിൽ ഇളവുകൾ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. റോഡുകൾ മെച്ചപ്പെട്ട സ്ഥിതിക്ക് പരമാവധി വേഗത വർധിപ്പിച്ചുകൊണ്ട് ഉടൻ ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ലൈസന്‍സുള്ളവർക്ക് ഒരു വർഷത്തിനുള്ളിൽ ലൈസൻസ് സ്മാർട് കാർഡാക്കി മാറ്റുന്നതിന് ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും മാത്രമേ ഈടാക്കൂവെന്നും മന്ത്രി വ്യക്തമാക്കി. ആർസി ബുക്കും ഇങ്ങനെ സ്മാർട്ടായി മാറ്റാം. ഒരു വർഷം കഴിഞ്ഞാൽ 1200 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടിവരും. അതേസമയം, പുതിയ ഡ്രൈവിങ് ലൈസൻസുകൾ രാജ്യാന്തര നിലവാരത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യുവാക്കൾക്ക് ആധികാരിക രേഖയായി ഇതു ഉപയോഗിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോട്ടർ വാഹനവകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിയും

