KSDLIVENEWS

Real news for everyone

കടയിൽ പച്ചക്കറി വാങ്ങാനെത്തിയ ആൾ മാല തട്ടിപ്പറിച്ച് കടന്നു

SHARE THIS ON

പൊയിനാച്ചി : കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കുകയായിരുന്ന സ്ത്രീയുടെ മൂന്നരപ്പവന്റെ താലിമാല ഇരുചക്ര വാഹനത്തിൽ എത്തിയ ആൾ തട്ടിപ്പറിച്ച് കടന്നതായി പരാതി. പരവനടുക്കം കോട്ടരുവത്ത് പലചരക്കുകട നടത്തുന്ന കുഞ്ഞിക്കോരന്റെ ഭാര്യ എം. ലക്ഷ്മിയുടെ (68) മാലയാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ച 12-നാണ് സംഭവം. മഞ്ഞ ഷർട്ടും കറുത്ത പാന്റ്‌സും ധരിച്ച് ഹെൽമറ്റ് വെച്ച ആൾ കടയിലെത്തി ലക്ഷ്മിയോട് ഉരുളക്കിഴങ്ങ് വേണമെന്ന് പറഞ്ഞു. കടയുടെ മുൻപിലെ തട്ടിൽനിന്ന് ഉരുളക്കിഴങ്ങ് എടുക്കാൻ ലക്ഷ്മി കുനിഞ്ഞപ്പോൾ രണ്ടും കൈയും കൊണ്ട് വലിച്ച് മാല പൊട്ടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!