മാമുക്കോയ കലാകാരൻ എന്നതിലുപരി നിലപാടുകളുടെയും സുൽത്താൽ

കുമ്പള; മലയാള സിനിമയിലെ കോഴിക്കോടൻ മുഖമായിരുന്ന മാമുക്കോയ ലക്ഷോപലക്ഷം ആസ്വാദക ഹൃദയങ്ങളിൽ എക്കാലവും ചിരിയുടെ സുൽത്താനായി വിരാജിക്കുമെന്നും, നടൻ എന്നതിൽ തൻ്റേതായ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുമ്പോഴും നിലപാടുകളിൽ ഉറച്ച് നിന്ന ശക്തനായ വ്യക്തിത്വവും കൂടിയായിരുന്നു മാമുക്കോയയെന്ന് ദുബൈ മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
ഹാസ്യനടന്മാരുടെ കൂട്ടത്തിൽ മികച്ച് നിൽക്കുമ്പോഴും നാനുറോളം സിനിമകളിൽ വേഷമിട്ട മാമുക്കോയ ലളിത ജീവിതം നയിച്ച് എന്നും സാധാരണക്കാരനായി ജീവിക്കാനാണ് ഇഷ്ടപ്പെട്ടത്.
മലയാളി അനുഭവിച്ചറിഞ്ഞ മികച്ച ഹാസ്യതാരമായ മാമുക്കോയയുടെ സംഭാവനകളെ എക്കാലവും
മലയാള സിനിമാലോകം എക്കാലവും സ്മരിക്കുമെന്നും അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ പറഞ്ഞു.
എ.കെ. ആരിഫ് അധ്യക്ഷനായി.
കാസർകോട് ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും
ദുബൈ മലബാർ കലാ സാംസ്കാരിക വേദി ജന. കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.
കുമ്പള അക്കാദമി ചെയർമാൻ ഇബ്രാഹിം ഖലീൽ അനുസ്മരണ പ്രഭാഷണം നടത്തി.
അൽഫലാഹ് ഫൗണ്ടേഷൻ ചെയർമാൻ യൂസുഫ്,കുമ്പള ഹയർ സെകന്ററി സ്കൂൾ പ്രിൻസിപ്പൾ ദിവാകരൻ എന്നിവർ മുക്യ അതിഥിയായിരുന്നു
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ.സ്ഥിരം സമിതി അധ്യക്ഷ സബൂറ, നസീമ പി.എം, സത്താർ ആരിക്കാടി. ഇബ്രാഹിം ബത്തേരി. പി എസ് മൊയ്‌ദീൻ. അലി മാവിനകട്ട. അബ്ദുള്ള ബന്നങ്കുളം. സൈനുദ്ധീൻബദ്രിയ നഗർ. റഫീഖ് ഐ എം ആർ. സിദീഖ് പുജൂർ. അറബി ഉൾവാർ. ഇർഷാദ് മൊഗ്രാൽ. നൂർ ജമാൽ ഫസൽ പേരാൽ. തുടങ്ങിയർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു

