അർമേനിയ – അസർബൈജാൻ സംഘർഷം രൂക്ഷമാകുന്നു ; 40 സൈനികർ കൊല്ലപ്പെട്ടു

അര്‍മേനിയ – അസര്‍ബൈജാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു.അസര്‍ബൈജാന്റെ ആക്രമണത്തില്‍ 40 സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി നകോര്‍ണോ-കാരബാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ട സൈനികര്‍ 280 ആയെന്നും അര്‍മീനിയന്‍ പിന്തുണയോടെയുള്ള സ്വതന്ത്ര ഭരണകൂടം വ്യക്തമാക്കി.
അതേസമയം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നകോര്‍ണോ – കാരാബാഖ് മേഖലയിലെ പകുതി ജനങ്ങള്‍ പലായനം ചെയ്തെന്ന് റിപ്പോര്‍ട്ട്. സംഘര്‍ഷം പരിഹരിക്കാനായി അന്താരാഷ്ട്ര മീഡിയേറ്റര്‍മാര്‍ ജനീവയില്‍ ആദ്യ മീറ്റിംഗ് നടത്താനിരിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു.

