“ആകെയുള്ളത് പത്തൊൻപതര സെന്റും വീടും , സ്വർണത്തിന്റെ തരിപോലും കൈയിലില്ലെന്ന്” ;
എന്‍ഫോഴ്സ്‌മെന്റിന് മുന്നില്‍ സ്വത്ത് വിവരം വെളിപ്പെടുത്തി മന്ത്രി കെ ടി ജലീല്‍.

കൊച്ചി: എന്‍ഫോഴ്സ്‌മെന്റിന് മുന്നില്‍ സ്വത്ത് വിവരം വെളിപ്പെടുത്തി മന്ത്രി കെ ടി ജലീല്‍. പത്തൊമ്ബതര സെന്റും വീടുമാണ് തനിക്കുളളതെന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. ഭാര്യയോ മക്കളോ സ്വര്‍ണം ധരിക്കുന്നവരല്ല. ഒരു തരി സ്വര്‍ണം പോലും വീട്ടിലില്ലെന്നും സ്വത്തുവിവരത്തില്‍ പറയുന്നുണ്ട്. വാളഞ്ചേരി കനാറ ബാങ്ക് ശാഖയില്‍ അഞ്ച് ലക്ഷം രൂപയുടെ ഹോം ലോണ്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ രണ്ട് കോപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകള്‍. 1.50 ലക്ഷം രൂപയില്‍ താഴെ വരുന്ന ഫര്‍ണിച്ചറുകളും 1500 പുസ്തകളും വീട്ടിലുണ്ട് . നാലര ലക്ഷം രൂപ സ്വന്തം സമ്ബാദ്യമുണ്ടെന്നും 27 വര്‍ഷത്തെ ശമ്ബള സമ്ബാദ്യമായി 22 ലക്ഷം രൂപ ഭാര്യയുടെ കൈവശമുണ്ടെന്നും സ്വത്ത് വിവരത്തില്‍ അദ്ദേഹം പറയുന്നു. മകള്‍ക്ക് ബാങ്ക് ബാലന്‍സായി 36000 രൂപ ഉണ്ട്. എന്നാല്‍ മകന് 500 രൂപമാത്രമാണ് ബാങ്ക് ബാലന്‍സ്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ആറുതവണയാണ് വിദേശ യാത്ര നടത്തിയത്. രണ്ട് വണ യു എ ഇയിലേക്കും ഒരു തവണ വീതം റഷ്യ, അമേരിക്ക,മാലി ദ്വീപ്, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ടെന്നും മന്ത്രി എന്‍ഫോഴ്മെന്‍റ് ഡയറക്ടേറ്റിന് മുന്നില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇഡി ആവശ്യപ്പെട്ടനുസരിച്ചാണ് സ്വത്തുവിവരങ്ങളുള്‍പ്പടെ കൈമാറിയത്.