KSDLIVENEWS

Real news for everyone

സമൂഹത്തിൽ വിഷം പരത്തുന്ന ചാനലുകൾക്ക് ഇനി പരസ്യം നൽകില്ല ; നിലപാട് വ്യക്തമാക്കി ബജാജ് എം ഡി

SHARE THIS ON

ദില്ലി : ടെലിവിഷൻ ചാനലുകൾ ടിആർപി റേറ്റിംഗിൽ കൃത്രിമത്വം കാണിച്ചുവെന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിലപാട് വ്യക്തമാക്കി പരസ്യ ദാതാക്കളും രംഗത്ത് . സമൂഹത്തിൽ വിഷം പരത്തുന്ന ഈ മൂന്ന് ചാനലുകൾക്കും പരസ്യം നൽകില്ലെന്നും അവയെ കരിമ്പട്ടികയിൽപ്പെടുത്തിയതായും ബജാജ് മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് വ്യക്തമാക്കി . ടിആർപി റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയിലൂടെയായിരുന്നു രാജീവ് ബജാജിന്റെ പ്രഖ്യാപനം . സമൂഹത്തിന് തിന്മ ചെയ്യുകയും സമൂഹത്തിലേക്ക് വിഷം പ്രസരിപ്പിക്കുകയും ചെയ്യുന്ന ഒന്നുമായും ബജാജ് ബന്ധപ്പെടില്ല എന്നത് ഞങ്ങളുടെ ഉറച്ച തീരുമാനമാണ് . ഒരു ബ്രാൻഡ് എന്ന നിലയിൽ ഞങ്ങൾ അത് വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു . ഒരു ബ്രാൻഡ് നിർമ്മിച്ചുകൊണ്ടാണ് നമ്മൾ ബിസിനസ് ചെയ്യുന്നത് . സുദൃഢമായ ഒരു ബ്രാൻഡ് നിർമ്മിക്കുക എന്നത് തന്നെയാണ് ബിസിനസിന്റെ അടിസ്ഥാനം . ബിസിനസ് വളർത്തുക മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം . അത് സമൂഹത്തിന് നല്ലത് ചെയ്യുകയും വേണം എന്നതായിരുന്നു
രാജീവ് ബജാജിന്റെ പ്രതികരണം . അതേസമയം അർണാബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി റേറ്റിംഗിൽ കൃത്രിമത്വം കാണിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്ന് ചോദ്യം ചെയ്യാൻ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട് . റിപബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി , ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകൾക്കെതിരെയാണ് ആരോപണം ഉയർന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!