സംഘ്പരിവാര്‍ തിട്ടൂരം കേരളത്തില്‍ നടക്കില്ല, അവര്‍ ഭയപ്പെടുന്നതെല്ലാം ഇവിടുത്തെ പാഠപുസ്തകത്തിലുണ്ടാവും: മുഖ്യമന്ത്രി

സംഘ്പരിവാര്‍ ഭയപ്പെടുന്ന എല്ലാകാര്യങ്ങളും അവരുടെ തീട്ടൂരം അനുസരിച്ച് കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് മാറ്റാന്‍ പോവുന്നില്ല, അതെല്ലാം കേരളത്തില്‍ പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പടെ 387 സ്വാതന്ത്രസമര നായകരുടെ പേരുകള്‍ വെട്ടിമാറ്റുന്നു, നെഹ്റുവിനെയും ഗാന്ധിയെയും മൗലാനാ അബ്ദുല്‍ കലാമിനെയും മുഗള്‍ സാമ്രാജ്യത്തെ ഒഴിവാക്കുകയാണ്. സംഘപരിവാര്‍ മൂഢ സ്വര്‍ഗത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെക്കുറിച്ച് മോശമായ ചിത്രം അവതരിപ്പിക്കുന്നതിന് ഒരു കൂട്ടര് നിരന്തരമായി ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി നുണകള്‍ നിരന്തരം ആവര്‍ത്തിച്ചാവര്‍ത്തിച്ച് സത്യമാണെന്ന് ധരിപ്പിക്കുകയാണ്. അതിനായി കലാരൂപങ്ങളെ പോലും ദുരുപയോഗം ചെയ്യുന്നു. ജാതിമത സംഘര്‍ഷം ഇല്ലാതെ സമാധാനമായി പുലരുന്ന നാടാണ് നമ്മുടേത് അതിലാണ്
‘അവിടെ വിദ്വേഷത്തിന്റെ വിത്ത് പാകാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ ഒരു കാര്യം തിരിച്ചറിയാതെ പോയിട്ടുണ്ട്. തീവ്രവാദ ക്യാമ്ബിലേക്ക് പോയ മകന്റെ മയ്യത്ത് കാണേണ്ട എന്ന് പറഞ്ഞ ഉമ്മമാരുടെ നാടാണ്, പള്ളിക്കും അമ്ബലത്തിനും ഒരേ മതില് പങ്കിടുന്ന നാടാണ് കേരളം. ഇതൊന്നും പിടിക്കാത്തവരാണ് ഏതുവിധേനയും വര്‍ഗീയ ധ്രുവീകരണ സൃഷ്ടിച്ച് ലാഭം കെയ്യാന്‍ ശ്രമിക്കുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ ധ്രുവീകരണമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. ജമ്മുകാശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞു, പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്നു. ചര്‍ച്ചയില്ലാതെ കാര്‍ഷിക രംഗത്ത് കരി നിയമങ്ങള്‍ കൊണ്ട് വന്നു ഏക സിവില്‍ കോഡിലേക്ക് നീങ്ങാന്‍ പോകുന്നു. മതനിരപേക്ഷ ഇന്ത്യയില്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാമെന്ന നിലവന്നു പിന്നാലെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കും ഇതില്‍ പ്രത്യേക ജാഗ്രത പാലിക്കണം. രാജ്യത്തിന്റെ പൊതു അവസ്ഥയെക്കുറിച്ച് ശുഭസൂചന വന്ന ദിവസമാണിന്ന്. സംഘപരിവാറിന്റെ ഹുങ്കിന് കനത്ത തിരിച്ചടിയേറ്റു. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഐക്യത്തോടെയും ഒരുമയോടെയും നിന്നാല്‍ നേരിടാം എന്നതാണ് ഇതിന്റെ സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

