KSDLIVENEWS

Real news for everyone

പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ തൊടുപുഴയിലെ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

SHARE THIS ON

പിറവം: പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ. മുല്ലമല (42) ആണ് മരിച്ചത്. മാമലശേരി പയ്യാറ്റിൽ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.

സഹപ്രവർത്തകർക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയിൽ എത്തിയതായിരുന്നു ഡോ.ഉല്ലാസ്. വൈകിട്ട് 6 മണിയോടെ പുഴയോരത്ത് എത്തി. മണൽപ്പരപ്പിൽ ഇറങ്ങിയശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ കൈ നീട്ടിയെങ്കിലും ഡോക്ടർ മുങ്ങിപ്പോയി. പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം നടത്തിയ തിരച്ചിലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!