KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് മതപഠന സ്ഥാപനത്തില്‍ പെണ്‍കുട്ടി മരിച്ചത് ആത്മഹത്യ തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം

SHARE THIS ON

തിരുവനന്തപുരം : ബാലരാമപുരത്ത് മതപഠന സ്ഥാപനത്തില്‍ പെണ്‍കുട്ടി മരിച്ചത് ആത്മഹത്യ തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം വിവരം. ബീമാപള്ളി സ്വദേശിയായ ആസ്മിയ ലൈബ്രറി മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹത സംശയിച്ചതിനാല്‍ ആത്മഹത്യയിലേക്ക് നയിച്ച കരണങ്ങളെക്കുറിച്ചും ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ബീമാപള്ളി സ്വദേശികളായ നാസറുദ്ദീന്‍ റഹ്മത് ബീവി ദമ്ബതികളുടെ മകള്‍ പതിനേഴു വയസ്സുകാരി ആസ്മിയ മോളെയാണ് കഴിഞ്ഞ ശനിയാഴ്ച്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് ആസ്മിയ വീട്ടില്‍ വിളിച്ച്‌ തന്നെ കൂട്ടിക്കൊണ്ടു പോകണമെന്നും സ്ഥാപനത്തില്‍ തുടരാന്‍ ആകില്ലെന്നും അറിയിച്ചിരുന്നു. ബന്ധുക്കള്‍ സ്ഥാപനത്തിലെത്തിയപ്പോള്‍ മകള്‍ ശുചി മുറിയിലാണെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തില ലൈബ്രറി റൂമില്‍ ആസ്മിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!